റിയാദ്: ആഗസ്റ്റ് ഒന്ന് മുതൽ സൗദിയിൽ എവിടെ പ്രവേശിക്കണമെങ്കിലും വാക്സിനേഷൻ സര്ട്ടിറ്റിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്. പുറത്തിറങ്ങണമെങ്കിൽ വാക്സിനേഷൻ നിർബന്ധമാവുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് വിലയിരുത്തൽ. ഉന്നത ഉദ്യോഗല്ഥരുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു കർശനമായ തീരുമാനത്തിലേക്ക് എത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |