
ദോഹ: ചില തരം ബിസ്‌കറ്റുകൾ വാങ്ങി ഉപയോഗിക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കി ഖത്തർ. വിഷാംശ സാദ്ധ്യതയുള്ളതിനാലാണ് നടപടി. സ്പാനിഷ് നിർമിത ടെഫ്‌ലോർ ക്രാക്കറുകൾ വാങ്ങി ഉപയോഗിക്കുന്നതിനെതിരെയാണ് പൊതു ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
2023 ജൂലൈ 30,ഒക്ടോബർ 17, 27 എന്നീ തീയതികളിൽ കാലാവധി പൂർത്തിയാകുന്ന ക്രാക്കർ ബിസ്‌കറ്റുകളുടെ കാര്യത്തിലാണ് മുന്നറിയിപ്പ് ബാധകമാവുക. 2024 മാർച്ച് രണ്ട്, മൂന്ന്, നാല്, ആറ് കൂടാതെ ഏപ്രിൽ നാല് തീയതികളിൽ കാലാവധി പൂർത്തിയാകുന്ന സ്പാനിഷ് നിർമിത 'Schalr Knusperprot Dunkel' ബിസ്കറ്റിലും വിഷാംശ സാദ്ധ്യത നിലനിൽക്കുന്നു.
അതിനാൽ നിലവിൽ വിപണിയിലുള്ള ഇത്തരം ബിസ്‌കറ്റുകൾ ഉടൻ തന്നെ പിൻവലിക്കും. വിതരണക്കാരോട് ഉത്പന്നങ്ങൾ ശേഖരിക്കാൻ മന്ത്രാലയം നിർദേശം നൽകി. ഈ ഉത്പന്നങ്ങൾ ഇതിനോടകം വാങ്ങിയവർ അവ ഉപേക്ഷിക്കുകയോ തിരികെ വിൽപ്പനശാലകളിൽ എത്തിക്കുകയോ ചെയ്യാം. ഈ ബിസക്റ്റുകളിൽ അട്രോപിൻ, സ്കോപോലമൈൻ എന്നിവയുടെ അധിക സാന്നിദ്ധ്യമുണ്ടെന്ന യൂറോപ്യൻ റാപിഡ് അലർട്ട് സിസ്റ്റം ഫോർ ഫുഡ് ആന്റ് ഫീഡിലിൽ നിന്നുള്ള മുന്നറിയിപ്പ് പ്രകാരമാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |