
ശ്രീനഗര്‍: രാജ്യത്തെ നടുക്കി വീണ്ടും സ്ഫോടനം. ജമ്മു കാശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഏഴുപേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിയമര്‍ന്നു.
ഫരീദാബാദിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീൽദാർ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |