
ലക്‌നൗ: രണ്ടര വയസുള്ള കുട്ടിയുടെ മുറിവ് തുന്നുന്നതിന് പകരം ഡോക്ടർ ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ചതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലെ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെയാണ് പരാതി.
കളിക്കുന്നതിനിടെ മേശയുടെ മൂലയിൽ ഇടിച്ചാണ് മൻരാജ് സിംഗ് എന്ന കുട്ടിയ്ക്ക് പരിക്കേറ്റത്. കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനോട് ഫെവിക്വിക്ക് വാങ്ങിക്കൊണ്ട് വരാൻ ഡോക്ടർ ആവശ്യപ്പെട്ടെന്നും കുട്ടിയുടെ അമ്മ ഇർവിൻ കൗർ പറഞ്ഞു. മുറിവ് വൃത്തിയാക്കുക പോലും ചെയ്യാതെ മുറിവിൽ പശ പുരട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇഞ്ചക്ഷനും ശരിയായ ഡ്രസിംഗും വേണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ അത് നിരസിക്കുകയായിരുന്നു.
അടുത്ത ദിവസം വേദന വർദ്ധിച്ചതിൽ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിൽ മുറിവിൽ നിന്ന് പശ നീക്കം ചെയ്തു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസ് അന്വേഷിക്കുമെന്നും അന്വേഷണ സമിതി രൂപികരിച്ചിട്ടുണ്ടെന്നും മീററ്റ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ അശോക് കടാരിയ പറഞ്ഞു. റിപ്പോർട്ട് കിട്ടിയ ശേഷം ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |