
ന്യൂഡൽഹി : രാജ്യവ്യാപകമായി വോട്ടർ പട്ടിക തീവ്രപരിഷ്കരണം നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ( എസ്.ഐ.ആർ) നടത്തുന്നതിന് തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് (സി.ഇ.ഒ) തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. എസ്.ഐ.ആറിന്റെ ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.
രണ്ടി ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന സി.ഇ.ഒമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഉണ്ടായത്. അസം, തമിഴ്നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാൾ തുടങ്ങി ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സി.ഇ.ഒമാരുമായും ഇത് സംബന്ധിച്ച് നേരിട്ട് സംവദിച്ചതായി കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അവസാനമായി പൂർത്തിയാക്കിയ എസ്.ഐ.ആർ അനുസരിച്ചുള്ള വോട്ടർമാരുടെ എണ്ണം നിലവിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്യുന്നതിലെ പുരോഗതി, അതത് പ്രദേശത്തെ നിലവിലെ വോട്ടർപട്ടിക എന്നിവയുടെ വിശകലനവും യോഗത്തിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |