
ലക്‌നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം കഴിയേ നവവധു കാമുകനോടോപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. വധുവിനെ കാണാതായതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മൂന്ന് മാസം മുമ്പാണ് സുനിൽ കുമാറിന്റെയും പല്ലവിയുടെയും വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം 90 പേരടങ്ങുന്ന ഘോഷയാത്രയോടെയായിരുന്നു സുനിൽ എത്തിയത്. ഇരുവരും മാലകൾ കൈമാറുകയും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെയോടെ വധുവിനെ കാണാതായി. വരന്റെ വീട്ടിലേക്ക് വധുവിനെ കൊണ്ടുപൊകുന്ന ചടങ്ങിലാണ് പല്ലവിയെ കാണാതായ വിവരം കുടുംബം മനസിലാക്കിയത്. തുടർന്ന് ഇരു കുടുംബങ്ങളും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. വിവാഹ ചെലവുകൾക്കായി സുശീൽ കുമാർ 1,60,000 രൂപയ്ക്ക് ഭൂമി പണയപ്പെടുത്തിയിരുന്നു. ഈ തുക പല്ലവിയുടെ ആഭരണങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തിരുന്നു.
വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധു കാമുകനോടൊപ്പം ഒളിച്ചോടിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയാക്കിയ ശേഷം രാത്രിയിൽ പോയിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. പല്ലവിയുടെ നീക്കങ്ങൾ അറിയുന്നതിനായി മൊബൈൽ ഫോൺ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |