
ഗുഹാട്ടി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, രണ്ടാം സെഷനിൽ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും ഭേദപ്പെട്ട നിലയിൽ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക 156 റൺസിൽ രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. ഐഡൻ മാർക്രം (38) , റയാൻ റിക്കൽട്ടൺ (35) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനിൽ പ്രോട്ടീസിന് നഷ്ടമായത്.
ജസ്പ്രീത് ബുംറയുടെ പന്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ ഐഡൻ മാർക്രം പുറത്തായത്. അതിനു പിന്നാലെ 35 റൺസെടുത്ത റയാൻ റിക്കൽട്ടണിനെ ക്യാപ്ടൻ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ച് കുൽദീപ് യാദവ് ഇന്ത്യയ്ക്ക് ആശ്വാസം നൽകി. അതിനു ശേഷം ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൻ സ്റ്റബ്സും നായകൻ ടെംബ ബൗമയും ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയെങ്കിലും ലഞ്ചിന് ശേഷമുള്ള മൂന്നാം സെഷനിലേക്ക് കടക്കുമ്പോൾ ക്യാപ്ടൻ ബൗമയെ ജഡേജയുടെ പന്തിൽ ജയ്സ്വാളിന് ക്യാച്ച് നൽകി കൂടാരത്തിലേക്ക് അയച്ചു.
ഇരുവരും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും അധികം സമയം ബൗമയ്ക്ക് (41) ക്രീസിൽ തുടരാനായില്ല. പിന്നീട് എത്തിയ ടോണി ഡി സോർസും പെട്ടെന്ന് തന്നെ എഴ് റൺസണിച്ച് ജഡേജയുടെ പന്തിൽ പുറത്തായി. ഒട്ടും വൈകാതെ തന്നെ ട്രിസ്റ്റൻ സ്റ്റബ്സും (49) അർദ്ധസെഞ്ച്വറി തികയ്ക്കാൻ കഴിയാതെ കുൽദീപിന്റെ പന്തിൽ ക്രീസ് വിട്ടു. ടോണി ഡി സോർസിയും വിയാൻ മുൾഡറുമാണ് ഇപ്പോൾ ക്രീസിലുള്ളത്. 65 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് നിലവിൽ ദക്ഷിണാഫ്രിക്കയുടെ സ്കോർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |