SignIn
Kerala Kaumudi Online
Wednesday, 04 March 2026 10.44 AM IST

ഡൽഹിയിൽ കനത്ത ജാഗ്രതാ നിർദേശം, പൊട്ടിത്തെറിച്ചത് ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാർ,  ഐ20യെന്ന് സൂചന

Increase Font Size Decrease Font Size Print Page
delhi

ന്യൂഡൽഹി: ഇന്ന് വൈകുന്നേരം രാജ്യതലസ്ഥാനത്തുണ്ടായ സ്ഫോടനത്തിന് കാരണം ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാറാണെന്ന് സൂചന. സ്ഫോടനത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. ലാൽകിലാ മെട്രോ സ്റ്റേഷന് സമീപമായിരുന്നു സ്ഫോടനം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു.

'വളരെ വേഗത കുറച്ചെത്തിയ കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ നിരവധി ആളുകൾ മരിച്ചു. ശക്തമായ അന്വേഷണം നടക്കുകയാണ്. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോർഗ പറഞ്ഞു. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തം വൈകുന്നേരം 7.29 ന് മാത്രമാണ് നിയന്ത്രണവിധേയമാക്കിയതെന്ന് ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ എ കെ മാലിക് പറഞ്ഞു. ഹ്യൂണ്ടായി ഐ20 ഹാച്ച്ബാക്കിലാണ് സ്പോടനം നടന്നതെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം പൊട്ടിത്തെറിച്ച ആദ്യ കാർ മാരുതി സ്വിഫ്റ്റ് ഡിസയർ ആണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

കാറിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. വാഹനത്തിന്റെ പിൻഭാഗത്താണ് സ്ഫോടനം നടന്നത്. ഇന്ത്യയിലെ പ്രമുഖ ഭീകരവിരുദ്ധ ഏജൻസിയായ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉൾപ്പെടെയുള്ള ഫോറൻസിക് വിശകലന വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തിന്റെ നിർമ്മാണം, മോഡൽ, രജിസ്ട്രേഷൻ നമ്പർ എന്നിവ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്,

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI, BLAST, CAR, MARUTI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.