
പാട്ന: ഇന്ത്യക്കാർക്ക് ഒഴിച്ചുനിർത്താൻ കഴിയാത്ത ഒരു ലോഹമാണ് സ്വർണം. പല രാജ്യങ്ങളും സ്വർണം കയറ്റുമതി ചെയ്ത് പണം സമ്പാദിക്കുന്നുണ്ട്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് കുഴിച്ചെടുക്കുന്നത്. രാജ്യങ്ങൾ തമ്മിൽ സ്വർണം വാങ്ങാൻ മത്സരമാണ്. ഇപ്പോഴിതാ ഒഡീഷയ്ക്ക് പിന്നാലെ മറ്റൊരു സംസ്ഥാനത്ത് നിന്ന് സ്വർണം കണ്ടെത്തിയെന്ന വാർത്തകളാണ് വരുന്നത്. ബീഹാറിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്വർണശേഖരം തിരിച്ചറിഞ്ഞത്.
2022ൽനടത്തിയ പഠനത്തിലാണ് ബീഹാറിലെ ജമുയി ജില്ലയിൽ സ്വർണനിക്ഷേപം ഉള്ളതായി കണ്ടെത്തിയത്. ഇപ്പോഴാണ് ഖനന നടപടികളിലേക്ക് ചുവടുവയ്ക്കുന്നത്. ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തിന് തുല്യമായ സ്വർണശേഖരമാണ് ബീഹാറിൽ ഉള്ളതെന്നാണ് കരുതുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ മിനറൽ ഡവലപ്‌മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് വെെകാതെ ഖനനം ആരംഭിക്കുമെന്ന് ബീഹാർ അഡിഷണൽ ചീഫ് സെക്രട്ടറിയും മെെൻസ് കമ്മിഷണറുമായ ഹർജോത് കൗർ ബമ്ര വ്യക്തമാക്കിയിട്ടുണ്ട്.
ജമുയി ജില്ലയിലെ കർമാട്ടിയ, ജാത്സ, സോനോ മേഖലകളിലായാണ് സ്വർണശേഖരം കണ്ടെത്തിയത്. നിലവിലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവുമധികം സ്വർണശേഖരം വിലയിരുത്തുന്നത് ബീഹാറിലാണെന്ന് കേന്ദ്ര ഖനിവ്യവസായ മന്ത്രി പ്രഹ്ലാദ് ജോഷി പാർലമെന്റിൽ പറഞ്ഞു. മൊത്തം 501.83 മില്യൺ ടൺ സ്വർണ അയിരുകൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ജാമുയിയിൽ ഏകദേശം 222.88 ദശലക്ഷം ടൺ സ്വർണം അടങ്ങിയ അയിരുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |