ഭോപ്പാൽ: ആവശ്യപ്പെട്ട വിലകൂടിയ സാധനങ്ങൾ സ്ത്രീധനമായി നൽകാത്തതിന്റെ പേരിൽ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. തനിക്ക് സ്വർണമാലയും ബൈക്കും വേണമെന്നായിരുന്നു വരന്റെ ഡിമാന്റ്. ഇതുനൽകാൻ വധുവിന്റെ വീട്ടുകാർക്ക് സാധിക്കാതെ വന്നതിനാലാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്.
മാർച്ച് നാലിനായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. വരന്റെ വീട്ടുകാർ വിവാഹം നടക്കുന്ന സ്ഥലത്തെത്തുകയും ചെയ്തു. പൂമാലയിടുന്ന ചടങ്ങിന് തൊട്ടുമുമ്പ് സ്ത്രീധനമായി ബൈക്കും സ്വർണ മാലയും ആവശ്യപ്പെടുകയായിരുന്നു.
ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചു. ഇതോടെ വിവാഹ വേദിയിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ വരൻ വധുവിന്റെ പിതാവിന്റെ കോളറിൽ പിടിച്ചു. ഇത് സ്ഥിതി കൂടുതൽ വഷളാക്കി. തുടർന്ന് വരനും സംഘവും വിവാഹ വേദി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |