SignIn
Kerala Kaumudi Online
Saturday, 27 April 2024 7.51 AM IST

ത്രിപുര കോൺഗ്രസ്-സിപിഎം സഖ്യം, കേരളത്തിൽഗുസ്‌തി, ത്രിപുരയിൽ ദോസ്തി: പരിഹാസവുമായി മോദി

modi-tripura

ന്യൂഡൽഹി: കേരളത്തിൽ ഗുസ്തി പിടിക്കുന്ന കോൺഗ്രസും സി.പി.എമ്മും ത്രിപുരയിൽ ചങ്ങാത്തത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. ഇന്നലെ ത്രിപുരയിൽ അംബാസയിലും രാധാകിഷോർപൂരിലും തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം-കോൺഗ്രസ് സഖ്യത്തെ പിന്തുണച്ച് മറ്റ് ചില പാർട്ടികളും പിന്നിലുണ്ട്. ഈ സഖ്യത്തിന് വോട്ട് ചെയ്താൽ ദുർഭരണത്തിന്റെ പഴയ നാളുകൾ തിരിച്ചു വരും. അന്ന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ സി.പി.എം പ്രവർത്തകർ കൈയേറിയിരുന്നു. ബി.ജെ.പി ഭരണം വന്ന ശേഷമാണ് നിയമവാഴ്ചയുണ്ടായത്. ഭയത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിച്ചു. പണ്ട് സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു.

ഇന്ന് അവർ തല ഉയർത്തി നടക്കുന്നു. ബി.ജെ.പി ഭരണം തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചു.വോട്ടുകൾ ഭിന്നിപ്പിക്കാൻ പ്രതിപക്ഷത്തിന് പിന്തുണയുമായി ചെറിയ പാർട്ടികളുണ്ട്. പാവങ്ങളെ കോൺഗ്രസും സി.പി.എമ്മും അതിദരിദ്രരാക്കി. ത്രിപുരയും ഡൽഹിയും ഭരിച്ചിരുന്നവർ ജനങ്ങൾക്ക് കുടിവെള്ളവും വൈദ്യുതിയും പോലുള്ള അവശ്യ സർവീസുകൾ പോലും നൽകിയില്ല. അന്ന് ത്രിപുരയെ കൊള്ളയടിച്ച് ജനങ്ങളെ വഴിയാധാരമാക്കിയവർ ഇപ്പോൾ അധികാരത്തിനായി ഒന്നിച്ചിരിക്കുകയാണ്. തന്റെ തിരഞ്ഞെടുപ്പ് റാലികളിലെ ജനപങ്കാളിത്തം പഴയ ദുർഭരണത്തോടുള്ള പ്രതിഷേധവും ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ സംസ്ഥാനത്ത് തിരികെയെത്തുന്നതിന്റെ സൂചനയുമാണെന്നും മോദി പറഞ്ഞു.

മുഖ്യമന്ത്രി സി.പി.എമ്മിന് :

കോൺഗ്രസ്ഇടത് - കോൺഗ്രസ് സഖ്യം ത്രിപുരയിൽ ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിന് തന്നെയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് കുമാർ . സി.പി.എമ്മിന്റെ ഗോത്രവർഗ നേതാവ് ആയിരിക്കും മുഖ്യമന്ത്രി. സംസ്ഥാനത്ത് ബി.ജെ.പി അഞ്ച് സീറ്റിൽ പോലും ജയിക്കില്ല.

അസം, ഗുജറാത്ത് പൊലീസ് വേണ്ട : സി.പി.എം

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ തന്നെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം നിലോത്പൽ ബസു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയായ ബി.എസ്.എഫിനെ പിൻവലിച്ച് ചില പ്രദേശങ്ങളിൽ അസം, ഗുജറാത്ത് പൊലീസിനെ വിന്യസിച്ചതായി സി.പി.എം. ആരോപിച്ചു. അസം മുഖ്യമന്തി ഹേമന്ത ബിശ്വാസ് ശർമ്മ ബി.ജെ.പിക്ക് വേണ്ടി ത്രിപുരയിൽ പ്രചരണം നടത്തുകയാണ്.അസം, ഗുജറാത്ത് പൊലീസിന്റെ സാന്നിദ്ധ്യം തിരഞ്ഞെടുപ്പിൽ ഇടപെടാനാണെന്ന ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.