ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവും തമ്മിലുള്ള നിർണായക ചർച്ച അടുത്തയാഴ്‌ച നടക്കാനിരിക്കെ ലഡാക് അതിർത്തിയിൽ കമാൻഡർമാരുടെ 18-ാം റൗണ്ട് ചർച്ചയിൽ സ്ഥിതിഗതികൾ വിലയിരുത്തി. 2020ൽ ഗാൽവാനിൽ ഇരുപക്ഷവും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനു ശേഷം ചൈനീസ് പ്രതിരോധ മന്ത്രി ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.
ഡെപ്‌സാംഗ് സമതലങ്ങളിലെയും ഡെംചോക്കിലെയും സൈനിക പിൻമാറ്റമാണ് ഇന്നലത്തെ കൂടിക്കാഴ്‌ചയിൽ ചർച്ചയായത്. കഴിഞ്ഞ റൗണ്ടുകളിലെ ചർച്ചകളിൽ ഉയർന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ലെഫ്റ്റനന്റ് ജനറൽ റാഷിം ബാലിയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |