ന്യൂഡൽഹി: പാകിസ്ഥാൻ അവരുടെ കരുത്തായി അഹങ്കരിച്ച ഫത്ത -2 ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ചാരമാക്കാൻ ഇന്ത്യക്ക് നിമിഷങ്ങൾപോലും വേണ്ടിവന്നില്ല. രാജ്യ തലസ്ഥാനം ലക്ഷ്യമിട്ട് കുതിച്ച ഫത്ത 2-വിനെ ഡൽഹിക്ക് 250 കിലോമീറ്റർ അകലെ വ്യോമസേന വീഴ്ത്തി. നാടോടിക്കാറ്റ് സിനിമയിൽ സൂപ്പർ കില്ലർ പവനായി ഒടുവിൽ ശവമായി എന്നു പറഞ്ഞതുപോലായി, പാകിസ്ഥാൻ വീമ്പിളക്കിയ മിസൈലിന്റെ പതനം.
ഹരിയാനയിലെ സിർസയുടെ ആകാശത്ത് തങ്ങൾ വജ്രായുധമായി കണ്ടിരുന്ന ഫത്ത തകർന്നുവീണതോടെ പാകിസ്ഥാൻ വിരണ്ടു. ആണവായുധ ആക്രമ ഭീഷണി പാകിസ്ഥാൻ മുഴക്കിയതു പോലും ഫത്തയെ കണ്ടുകൊണ്ടാണ്. റഡാറുകളുടെയും മിസൈൽവേധ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് പായുന്ന ഫത്തയെ തകർക്കാനായത് ഇന്ത്യൻ പ്രതിരോധത്തിന്റെ കരുത്ത് ഊട്ടിയുറപ്പിക്കുന്നു.
പ്രധാന ആയുധം
ഫത്ത എന്നാൽ ജേതാവ് എന്നർത്ഥം
2021ലാണ് പാക് സൈന്യം ഔദ്യോഗികമായി പരീക്ഷിക്കുന്നത്
കരയിൽനിന്ന് കരയിലേക്കു തൊടുക്കുന്നു
200- 400 കിലോമീറ്റർ ദൂരം ആക്രമണ പരിധി
ഫത്ത ഒന്നിന്റെ നവീകരിച്ച പതിപ്പ്. ഫത്ത ഒന്നിന്റെ പ്രഹരദൂരം 140 കി.മീ
സൂപ്പർസോണിക് വേഗത നൽകുന്നത് ഡ്യുവൽ ത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടറാണ്
മൊബൈൽ ട്വിൻസെൽ കാനിസ്റ്ററിൽ നിന്നാണ് വിക്ഷേപണം
ഇറാനും ഫത്ത 2 എന്ന പേരിൽ സമാന മിസൈലുണ്ട്
ഗൈഡൻസ് സിസ്റ്റം
നൂതന ഏവിയോണിക്സും ഇനേർഷ്യൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റവും പ്രയോജനപ്പെടുത്തി പ്രവർത്തനം
മൊബിലിറ്റി
മൊബൈൽ ലോഞ്ചറിൽ നിന്ന് വിക്ഷേപിക്കാമെന്നതിനാൽ
ദുർഘടമായ ഭൂപ്രദേശങ്ങളിലും എത്തിച്ച് ശത്രുവിന് എതിരെ പ്രയാേഗിക്കാം
ലക്ഷ്യം
ബഹിരാകാശത്തേക്ക് പോയശേഷം ഭൂമിയിലെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നതിനാൽ എതിരാളിയുടെ സൈനിക താവളങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ആക്രമിക്കാൻ കഴിയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |