
ഹെെദരാബാദ്: പ്രതിശ്രുത വരനും വധുവുമായ ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിൽ പ്രീ- വെഡ്ഡിംഗ് ഷൂട്ട് നടത്തിയത് അടുത്തിടെ വെെറലായിരുന്നു. ഹെെദരാബാദിലെ പൊലീസ് ഉദ്യോഗസ്ഥരായ റാവുരി കിഷോർ എന്ന യുവാവിന്റെയും ഭാവനയെന്ന യുവതിയുടെയും വീഡിയോയാണ് വെെറലായത്.
രണ്ട് മിനിട്ട് ദെെർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ ഇരുവരും ഔദ്യോഗിക യൂണിഫോം ധരിച്ച് പൊലീസ് കാറിൽ സ്റ്റേഷനിൽ എത്തുന്നത് കാണിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ കൂടാതെ ഹെെദരാബാദിലെ ചാർമിനാർ, ലാഡ് ബസാർ എന്നിവിടങ്ങളും വീഡിയോയിൽ കാണാം.
ഈ പ്രീ- വെഡ്ഡിംഗ് ഷൂട്ട് വെെറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇവർക്ക് ലഭിക്കുന്നത്. ചിലർ പൊലീസ് ഉദ്യോഗസ്ഥർ അവരുടെ സ്വകാര്യ ആവശ്യത്തിനായി പൊലീസ് സ്വത്ത് ഉപയോഗിക്കുന്നതായി പറഞ്ഞപ്പോൾ, മറ്റ് ചിലർ അവരെ അഭിനന്ദിക്കുകയാണ് ചെയ്തത്.
#Watch | Pre-wedding shoot of two #Hyderabad cops goes viral. pic.twitter.com/vDkudkYSGu
— Raviteja yadav (@CRavitejayadav) September 17, 2023
ഇതിന് പിന്നാലെ ഹെെദരാബാദ് പൊലീസ് കമ്മീഷണർ സി വി ആനന്ദും വീഡിയോയിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തി. താൻ ഈ വീഡിയോയിൽ തെറ്റൊന്നും കണ്ടില്ലെന്നും എന്നാൽ ഇത്തരം ഷൂട്ടിംഗുകൾ ചെയ്യുമ്പോൾ മുൻകൂർ അനുമതി വാങ്ങണമെന്നും അദ്ദേഹം തന്റെ എക്സ് പേജിൽ കുറിച്ചു.
I have seen mixed reactions to this .Honestly ,they seem to be a little overexcited about their marriage and that’s great news, though a little embarrassing.Policing is a very very tough job, especially for ladies. And she finding a spouse in the department is an occasion for all… https://t.co/GxZUD7Tcxo
— CV Anand IPS (@CVAnandIPS) September 17, 2023
'ഇതിനോട് സമ്മിശ്ര പ്രതികരണങ്ങൾ ഞാൻ കണ്ടു. സത്യം പറഞ്ഞാൽ, അവർ തങ്ങളുടെ വിവാഹത്തെക്കുറിച്ച് അൽപ്പം അമിതമായ ആവേശത്തിലാണെന്ന് തോന്നുന്നു. പോലീസിംഗ് എന്നത് വളരെ കഠിനമായ ജോലിയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. പോലീസ് ഡിപ്പാർട്ട്‌മെന്റിന്‍റെ സ്വത്തുക്കളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. അവർ നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഞങ്ങൾ തീർച്ചയായും ഷൂട്ടിന് സമ്മതം നൽകുമായിരുന്നു. ഞങ്ങളോട് ചിലർക്ക് ദേഷ്യം തോന്നിയേക്കാം, പക്ഷേ, അവരെ കണാനും അനുഗ്രഹിക്കാനും എനിക്ക് തോന്നുന്നു. ശരിയായ അനുമതിയില്ലാതെ ഇത് ആവർത്തിക്കരുതെന്ന് ഞാൻ മറ്റുള്ളവരെ ഉപദേശിക്കുന്നു'. - സി വി ആനന്ദ് എക്സിൽ കുറിച്ചു.
I have seen mixed reactions to this .Honestly ,they seem to be a little overexcited about their marriage and that’s great news, though a little embarrassing.Policing is a very very tough job, especially for ladies. And she finding a spouse in the department is an occasion for all… https://t.co/GxZUD7Tcxo
— CV Anand IPS (@CVAnandIPS) September 17, 2023
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |