SignIn
Kerala Kaumudi Online
Friday, 06 March 2026 9.36 AM IST

യു.എസ് ലക്ഷ്യം പശ്ചിമേഷ്യയുടെ നാശം: ഇറാൻ അംബാസഡർ

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: വിശാലമായ പശ്ചിമേഷ്യൻ മേഖലയെ അസ്ഥിരപ്പെടുകയാണ് യു.എസ് ലക്ഷ്യമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി. അതുമുന്നിൽകണ്ട് യുദ്ധത്തിന് തുടക്കമിട്ടു. ഇറാനിയൻ നാവിക യുദ്ധക്കപ്പൽ ഐറിസ് ദേന ഇന്ത്യൻ മഹാസമുദ്രത്തിൽ തകർത്തത് വൻ ക്രൂരതയാണ്. ഇറാന്റെ സ്ഥാനം അവർക്ക് നന്നായി അറിയാം. നിർഭാഗ്യവശാൽ, സയണിസ്റ്റ് ഭരണകൂടം പശ്ചിമേഷ്യ മുഴുവനായി നശിപ്പിക്കാനും അസ്വസ്ഥമാക്കാനും ആഗ്രഹിക്കുന്നു. ഇറാൻ അയൽ രാജ്യങ്ങളെ ആക്രമിക്കുന്നില്ല. അയൽക്കാരുമായി ഞങ്ങൾക്ക് നല്ല ബന്ധമാണ്. അവിടങ്ങളിലെ യു.എസ് താവളങ്ങളാണ് ലക്ഷ്യമിടുന്നത്. ഇറാന്റെ ശേഷി അവർക്ക് നന്നായി അറിയാം. ഞങ്ങൾക്ക് യുദ്ധം വേണ്ട. അവരാണ് തുടക്കമിട്ടത്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ-ഇറാൻ ചർച്ച നടന്നതായി അറിയില്ല. അക്കാര്യം ഇന്ത്യയാണ് പുറത്തുവിടേണ്ടത്. ഖമനേയി മഹാനായ നേതാവായിരുന്നു. അദ്ദേഹം ഞങ്ങളുടെ നേതാവും പിതാവുമായിരുന്നു. ശരിയുടെ പക്ഷത്ത് നിൽക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്‌തതെന്നും അദ്ദേഹം പ്രതികരിച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.