ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ നിർമ്മാതാവിന്റേതുൾപ്പെടെ തെലുങ്ക് സിനിമയിലെ പ്രമുഖ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിവിധ ഓൺലൈൻ പോർട്ടലുകളുടെ ഓഫീസുകളിലും റെയ്ഡ് നടന്നു. 'പുഷ്പ 2: ദി റൂൾ' സിനിമയുടെ നിർമാതാക്കളായ നവീൻ യെർനേനി, യാലമഞ്ചിലി രവി ശങ്കർ, അടുത്തിടെ റിലീസായ 'ഗെയിംചെയ്ഞ്ചർ' സിനിമയുടെ നിർമ്മാതാവ് ദിൽ രാജു എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ശ്രീവെങ്കടേശ്വര ക്രിയേഷൻസ്' ഉടമയായ ദിൽ രാജുവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉൾപ്പെടെ വിവിധയിടങ്ങളിൽ റെയ്‌ഡ് നടന്നു.
അടുത്തിടെയാണ് തെലങ്കാന സർക്കാർ ദിൽ രാജുവിനെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിച്ചത്. ദിൽ രാജു നിർമിച്ച രണ്ട് സിനിമകളാണ് അടുത്തിടെ പുറത്തിറങ്ങിയത്. രാംചരൺ, കിയാര അദാനി തുടങ്ങിയവർ അഭിനയിച്ച ദിൽ 'ഗെയിം ചെയ്ഞ്ചർ' ഇതുവരെ
ഇന്ത്യയിൽനിന്ന് മാത്രം 125.4 കോടി രൂപയുടെ കളക്ഷൻ നേടി. നവീനും രവിശങ്കറും ചേർന്ന് നിർമിച്ച അല്ലു അർജുജുൻ നായകനായ 'പുഷ്പ 2: ദി റൂൾ' ബോക്‌സ് ഓഫീസ് ഹിറ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |