ബാറിൽ അശ്ലീല ചുവടുവയ്ച്ചെന്ന കേസിൽ യുവതികളെ വെറുതെ വിട്ടു
ന്യൂഡൽഹി : ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് കുറ്രകൃത്യമല്ലെന്ന് നിരീക്ഷിച്ച ഡൽഹി തീസ് ഹസാരി കോടതി, ബാറിൽ അശ്ലീല ചുവടുവയ്ച്ചെന്ന കേസിലെ പ്രതികളായ ഏഴ് യുവതികളെ വെറുതെ വിട്ടു. പഹാഡ്ഗഞ്ച് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് നീതു ശർമ്മയുടേതാണ് നടപടി. പൊതുസ്ഥലത്ത് അശ്ലീല പ്രകടനം നടത്തിയെന്നായിരുന്നു യുവതികൾക്കെതിരെയുള്ള ആരോപണം. നീളം കുറഞ്ഞ വസ്ത്രം ധരിക്കുന്നതും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതും കുറ്രമല്ലെന്ന് കോടതി വ്യക്തമാക്കി. അതു പൊതുസ്ഥലത്താണെങ്കിൽ കൂടി. നൃത്തം മറ്റുള്ളവർക്ക് അരോചകമാകുമ്പോൾ മാത്രമാണ് കുറ്റകൃത്യമായി മാറുക. ഈ കേസിൽ യുവതികളുടെ നൃത്തം ബുദ്ധിമുട്ടിച്ചെന്ന് ആർക്കും പരാതിയില്ല. പൊലീസ് കെട്ടിച്ചമച്ച കേസാണ്. പൊതുജനങ്ങളുടെ പിന്തുണയും പൊലീസിന് കിട്ടിയില്ല. കേസ് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |