തനിക്കെതിരെ നടക്കുന്നത് കാശിന് വേണ്ടിയുള്ള കൂട്ടായ ആക്രമണമാണെന്നതിന് റിപ്പോർട്ട് കിട്ടിയെന്ന് നടൻ ബാല. കഴിഞ്ഞ ദിവസമാണ് ആ റിപ്പോർട്ട് കണ്ടതെന്നും ഒട്ടും പ്രതീക്ഷിക്കാത്തയാൾ തനിക്കെതിരെ പ്രവർത്തിച്ചെന്നും നടൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
'എല്ലാവർക്കും നമസ്‌കാരം. എല്ലാവർക്കും സുഖമാണോ? കോകിലയാണ് ഈ വിഡിയോ എടുക്കുന്നത്. കുറച്ചുദിവസം നമ്മൾ മിണ്ടിയില്ല, എല്ലാവരും നന്നായിരിക്കട്ടെ, നമുക്ക് ദ്രോഹം ചെയ്തവരും നന്നായിരിക്കട്ടെ. അതാണ് നമ്മുടെ ആവശ്യം. എത്ര കേസുകൾ വന്നു. നോ പ്രോബ്ലം.
ഞാൻ പണ്ടേ ഒരു കാര്യം പറഞ്ഞിരുന്നു. കാശിന് വേണ്ടിയുള്ള കൂട്ടായ ആക്രമണമാണെന്ന് അന്ന് സ്‌റ്റേഷനിൽ വന്നപ്പോഴേ ഞാൻ പറഞ്ഞിരുന്നു. നാലാം തീയതി ഒരുകാര്യം കണ്ടപ്പോൾ ഞാൻ തകർന്നുപോയി. ഒരിക്കലും വിചാരിച്ചില്ല, ഇപ്പോൾ പേര് പറയാൻ പറ്റില്ല, അവരും കാശിനു വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായിരുന്നു. എന്റെ വാക്കുകൾ വളരെ വ്യക്തമായിരുന്നു.
പക്ഷേ ആ റിപ്പോർട്ട് എടുത്തു കാണിച്ച് ആരെയും കുറ്റപ്പെടുത്താൻ ഇല്ല. വിശേഷങ്ങളുണ്ട്. എന്റെയും കോകിലയുടെയും വിശേഷത്തിൽ ശ്രദ്ധിക്കുമോ അല്ലെങ്കിൽ അടുത്തവന്റെ കാര്യം നോക്കുമോ. നമ്മൾ കഷ്ടപ്പെട്ട് വിയർത്ത് കാശ് ഉണ്ടാക്കിയിട്ടുവേണം എല്ലാവരെയും സഹായിക്കാൻ, അല്ലാതെ മറ്റുള്ളവന്റെ സ്വത്ത് കട്ടിട്ടാകരുത്. അത് വലിയ പാപമാണ്. എല്ലാവരും നന്നായിരിക്കട്ടേ.''- ബാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |