ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 11, 12 തീയതികളിൽ മൗറീഷ്യസ് സന്ദർശിക്കും. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻ ചന്ദ്ര റൺ ഗുലാമിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. 12 ന് മോദി അവിടുത്തെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായാകും. മോദിക്കൊപ്പം നാവികസേന കപ്പൽ അടക്കം ഇന്ത്യൻ പ്രതിരോധ സംഘവും ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഘൂൽ, പ്രധാനമന്ത്രി നവീൻ ചന്ദ്ര തുടങ്ങിയവരുമായി കൂടിക്കാഴ് ച നടത്തും. പ്രധാനമന്ത്രി മോദി 2015ൽ മൗറീഷ്യസ് സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |