ന്യൂഡൽഹി: രാജ്യത്ത് ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്താൻ ഊർജ്ജിത ശ്രമവുമായി കേന്ദ്രസർക്കാർ. വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചുകൊടുക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനും സമഗ്ര അന്വേഷണം നടത്താനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. വ്യാജ ആധാർ കാർഡാണെന്ന് സംശയിക്കുന്ന കേസുകൾ വിശദമായി പരിശോധിക്കണം. വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കി ചില ബംഗ്ലാദേശി കുടിയറ്റക്കാർ യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പോകുന്നതായി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവരെ സഹായിക്കുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. അന്വേഷണത്തിൽ ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് വ്യക്തമായാൽ അവരെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ബംഗ്ലാദേശിലേക്ക് മടങ്ങി അയക്കാൻ വിവരം ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിനെ അറിയിക്കണമെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |