ന്യൂഡൽഹി: കഴിഞ്ഞ ദിവസം പഞ്ചാബിലെ ഫെറോസ്‌പൂരിൽ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്ന ഇന്ത്യൻ സൈനികനെ മോചിപ്പിക്കാതെ പാകിസ്ഥാൻ. പശ്ചിമബംഗാൾ സ്വദേശി പർണാം കുമാർ ഷാ ആണ് പാക് കസ്റ്റഡിയിലുള്ളത്. പാക് റേഞ്ചേഴ്സ് സഹകരിക്കുന്നില്ലെന്ന് ബി.എസ്.എഫ് അറിയിച്ചു. മോചനത്തിനുള്ള ഫ്ളാഗ് മീറ്റിംഗിനായി ബി.എസ്.എഫ് കാത്തിരുന്നെങ്കിലും പാക് റേഞ്ചേഴ്സ് എത്തിയില്ല. വിഷയം ചർച്ച ചെയ്യാൻ ഡൽഹിയിൽ ബി.എസ്.എഫ് മേധാവി ദൽജിത് ചൗധരി ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനുമായി ചർച്ച നടത്തി.
ഭർത്താവിനെ മോചിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ഭാര്യ രജനി കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന് സുഖമില്ലായിരുന്നുവെന്നും ഒരു മരത്തിനടിയിൽ മയങ്ങുമ്പോൾ പാക് റേഞ്ചർമാർ പിടികൂടുകയായിരുന്നുവെന്നും അവർ പറഞ്ഞു. 17 വർഷമായി ബി.എസ്.എഫിൽ പ്രവർത്തിക്കുന്നയാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |