ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ ഡോണള്‍ഡ് ട്രംപിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് എന്നല്ല ഒരു ലോകനേതാവും ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വലിയ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കിയത്. എന്നാല്‍ അതിലും വലിയ തിരിച്ചടി ഇന്ത്യ നല്‍കുമെന്നാണ് അമേരിക്കയെ അറിയിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ട്രംപ് കൊണ്ടുപോയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മുന്നില്‍ പാകിസ്ഥാന് ഒന്നും തന്നെ ചെയ്യാനായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സൈനികരുടെ ധീരതയുടെ വിജയാഘോഷമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഹല്‍ഗാമില്‍ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ട്രംപ് ഏറ്റെടുത്തെന്നും ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് മറുപടി നല്‍കിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്.
Speaking in the Lok Sabha.
— Narendra Modi (@narendramodi) July 29, 2025
https://t.co/5YMO8qcisH
തത്സമയ വിവരങ്ങൾ ചുവടെ.
ചിലര്‍ക്ക് സംസാരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അനുവാദമില്ലെന്ന് പ്രധാനമന്ത്രിയുടെ ഒളിയമ്പ്.
ശശി തരൂരിനെ കുറിച്ച് പരോക്ഷ പരാമര്‍ശം നടത്തി പ്രധാനമന്ത്രി.
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തേക്ക് പോയ സംഘങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
പാകിസ്ഥാന് അതിലും വലിയ തിരിച്ചടി നല്‍കുമെന്നാണ് അമേരിക്കയോട് പറഞ്ഞത്.
പാകിസ്ഥാന്‍ വലിയ ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മോദി ലോക്‌സഭയില്‍.
വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ട്രംപ് എന്നല്ല ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടില്ലെന്ന് നരേന്ദ്ര മോദി.
ട്രംപിനെ തള്ളി നരേന്ദ്ര മോദി
ജനങ്ങളുടെ മനസ്സില്‍ കോണ്‍ഗ്രസിന് സ്ഥാനമുണ്ടാകില്ലെന്നും പ്രധാനമന്ത്രി
പഹല്‍ഗാം സംഭവത്തെ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു
'കോണ്‍ഗ്രസ് പരത്തുന്നത് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് പറയുന്ന അതേ കാര്യങ്ങള്‍'
രാജ്യത്തെ ധീരന്‍മാരെ അഭിനന്ദിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'താന്‍ പറയുന്നത് ഇന്ത്യയുടെ പക്ഷം, ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കും'
സേനകള്‍ക്ക് തിരിച്ചടിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
പഹല്‍ഗാമില്‍ കണ്ടത് ഭീകരതയുടെ ഉച്ചകോടി, കലാപത്തിനുള്ള ശ്രമത്തെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞുവെന്ന് പ്രധാനമന്ത്രി
'ഏപ്രില്‍ 22ലെ ഭീകരാക്രമണത്തിനുള്ള മറുപടി 22 മിനിറ്റില്‍ നല്‍കി'
'പാകിസ്ഥാന്റെ ആണവ ഭീഷണി വ്യാജമെന്ന് തെളിയിക്കാനായി'
'ലോക്‌സഭയില്‍ നടക്കുന്നത് ഇന്ത്യയുടെ വിജയാഘോഷത്തിന്റെ സമ്മേളനം'
ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടി നല്‍കി. പാകിസ്ഥാന് ഒന്നും ചെയ്യാനായില്ലെന്ന് പ്രധാനമന്ത്രി ലോക്‌സഭയില്‍.
ഒരു രാജ്യവും പാകിസ്ഥാനെ അപലപിച്ചിട്ടില്ലെന്നും മറിച്ച് അവർ തീവ്രവാദത്തെ മാത്രമാണ് അപലപിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനർത്ഥം ലോകം ഇന്ത്യയെയും പാകിസ്ഥാനെയും തുല്യമായി കണക്കാക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പഹൽഗാമിൽ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെടിനിർത്തലിന്റെ ക്രെഡിറ്റ് ട്രംപ് ഏറ്റെടുത്തെന്നും ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് മറുപടി നൽകിയില്ലെന്നും രാഹുൽ വ്യക്തമാക്കി.
കാശ്മീരിൽ സമാധാന അന്തരീക്ഷമാണെന്ന് സർക്കാർ പ്രചാരണം നടത്തി. 1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പഹൽഗാമിലെ വീഴ്ച എങ്ങനെയെന്നതിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. വിനോദസഞ്ചാരികളെ ദെെവത്തിന്റെ കെെയിൽ വിട്ടുകൊടുത്തു. ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും ആഭ്യന്തമന്ത്രിക്കും ഇല്ലേയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ എത്ര പാകിസ്ഥാൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്ന് ഒരിക്കൽപോലും പ്രതിപക്ഷം ചോദിച്ചില്ലെന്നും ഇന്ത്യൻ ജെറ്റുകളുടെ കാര്യമാണ് ചോദിച്ചതെന്നും രാജ്നാഥ് സിംഗ് വിമർശിച്ചു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കിയതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സായുധ സേനയെ പ്രശംസിച്ചു.
പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയിൽ, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയെ അഭിസംബോധന ചെയ്യുന്നു.
പഹൽഗാം ആക്രമണസമയത്ത് സുരക്ഷയുടെ അഭാവത്തെ സമാജ്‌വാദി പാർട്ടി എംപി അഖിലേഷ് യാദവ് ചോദ്യം ചെയ്തു. ഇന്റലിജൻസ് പരാജയമാണെന്നും വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു, ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്ഥാന്റെ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സമാജ്‌വാദി പാർട്ടി എംപി അഖിലേഷ് യാദവ് ചോദ്യം ചെയ്തു. സൈനിക സംഘർഷം അവസാനിപ്പിക്കാനുള്ള "സമ്മർദ്ദം" സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ഡിഎംകെ എംപി കനിമൊഴി ഇന്ത്യയുടെ വിദേശനയത്തെ ചോദ്യം ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയെ പരസ്യമായി പിന്തുണച്ച രാജ്യങ്ങളുടെ പട്ടിക നൽകാൻ കനിമൊഴി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പാകിസ്ഥാൻ കോൺഗ്രസിന്റെ തെറ്റാണ്. അവർ വിഭജനം അംഗീകരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് പാകിസ്ഥാൻ ഉണ്ടാകുമായിരുന്നില്ലെന്ന് അമിത് ഷാ.
ഓപ്പറേഷൻ മഹാദേവിനെ പ്രശംസിച്ച അമിത് ഷാ, പഹൽഗാം അക്രമികളെ ഇല്ലാതാക്കിയതിന് ഇന്ത്യൻ സൈന്യത്തെയും, സിആർപിഎഫിനെയും, ജമ്മു കശ്മീർ പൊലീസിനെയും, മറ്റ് ബന്ധപ്പെട്ട അധികാരികളെയും അഭിനന്ദിച്ചു.
'ഓപ്പറേഷൻ മഹാദേവ്' എന്ന പേരിൽ ഇന്ത്യൻ സൈന്യവും സിആർപിഎഫും ജമ്മു കാശ്മീർ പൊലീസും ചേർന്ന് പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ വധിച്ചതായി അമിത് ഷാ.
എൻഡിഎ സർക്കാരിന്റെ കാലത്ത് ഇല്ലാതാക്കിയ ഭീകരവാദികളുടെ എണ്ണത്തിൽ 123 ശതമാനം വർദ്ധനവുണ്ടായതായി അമിത് ഷാ പറഞ്ഞു, കാശ്മീർ താഴ്‌വരയിൽ 'സീറോ ടെറർ പ്ലാൻ' നടപ്പിലാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിനുശേഷം മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ഭീകരർക്കുവേണ്ടി നിലവിളിച്ചു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ ഭരണകാലത്ത് ഭീകരതയ്‌ക്കെതിരായ കോൺഗ്രസിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു
പഹൽഗാം ഭീകരവാദികളെ പാകിസ്ഥാനുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ചോദിച്ച കോൺഗ്രസ് നേതാവ് പി ചിദംബരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷമായി വിമർശിച്ചു. പാർലമെന്ററി ചർച്ചയ്ക്ക് തൊട്ടുമുമ്പാണ് ചോദ്യം ഉന്നയിച്ചതെന്നും അത് പാകിസ്ഥാനെ സംരക്ഷിക്കുന്നതായി തോന്നുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ഇന്ത്യ പാകിസ്ഥാനുള്ളിൽ 100 കിലോമീറ്റർ ദൂരം പോയി ആക്രമണം നടത്തിയതായി ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ പങ്കുവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |