ന്യൂഡൽഹി: ഛത്തിസ്ഗഢിലെ ദുർഗിൽ മതപരിവർത്തനം ആരോപിച്ച് ക്രൈവസ്തവർക്കുനേരെ വീണ്ടും ബജ്‌റംഗ്ദൾ ആക്രമണം. ദുർഗിലെ ഷിലോ പ്രെയർ ടവറിൽ പ്രാർത്ഥന നടത്തുകയായിരുന്ന സുവിശേഷ പ്രാസംഗികരെ ബജ്‌റംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ ജൂലായിൽ മലയാളി കന്യാസ്‌ത്രീകളെ ദുർഗ് സ്റ്റേഷനിൽ തടഞ്ഞുവച്ച ജ്യോതി ശർമ്മയുടെ നേതൃത്വത്തിലായിരുന്നു അക്രമണം.
പൊലീസ് എത്തി ബജ്‌റംഗ്ദൾ പ്രവർത്തകരെ പ്രാർത്ഥനാ ഹാളിൽ നിന്ന് മാറ്റി. അതിനിടെ ബജ്‌റംഗ്ദൾ പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി ഭീം ആർമി പ്രവർത്തകരെത്തി. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ച രണ്ട് മലയാളി കന്യാസ്ത്രീകളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 9 ദിവസം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് അവർക്ക് ജാമ്യം നേടാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |