
ദുബായ്: ഐ.സി സി ഏകദിന ക്രിക്കറ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് നഷ്ടമായി. പുതിയ റാങ്കിംഗ് പട്ടികയിൽ ന്യൂസിലാൻഡ് ബാറ്റർ ഡാരിൽ മിച്ചൽ രോഹിതിനെ ഒറ്റ റേറ്റിംഗ് വ്യത്യാസത്തിൽ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
നിലവിൽ രണ്ടാം സ്ഥാനത്തുള്ള രോഹിതിന് 781 റേറ്റിംഗ് പോയിന്റും മിച്ചല്ലിന് 782 റേറ്റിംഗ് പോയിന്റുമാണുളളത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ച്വറിയാണ് മിച്ചലിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തി.
അഫ്‌ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ നാലാമതും സൂപ്പർ താരം വിരാട് കൊഹ്ലി അഞ്ചാമതുമുണ്ട്. 8ാം റാങ്കിലുള്ള ശ്രേയസ് അയ്യരാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.1979 ന് ശേഷം ആദ്യമായാണ് ഒരു ന്യൂസിലാൻഡ് താരം ഏകദിന ബാറ്റർമാരിൽ ഒന്നാം റാങ്ക് നേടുന്നത്. ഗ്ലെൻ ടർണറായിരുന്നു മിച്ചലിന് മുമ്പ് ഏകദിനത്തിൽ ഒന്നാം റാങ്കിലെത്തിയ കിവി ബാറ്റർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |