
ന്യൂഡൽഹി: ലോകത്തിലെ 99 ശതമാനം സൈനിക എയർക്രാഫ്റ്റുകളും നിർമിക്കുന്നത് വിരലിലെണ്ണാവുന്ന കമ്പനികളാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസമാകില്ല. ലോകരാജ്യങ്ങളുടെ പക്കലുള്ള ഫൈറ്റർ ജെറ്ററുകളും ബോംബറുകളും ട്രാൻസ്‌പോർട്ട് വിമാനങ്ങളുമെല്ലാം ഡിസൈൻ ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നത് ചെറിയൊരു സംഘം എയ്‌റോസ്‌പേസ് കോർപറേഷനുകളാണ്. സ്റ്റെൽത്ത്, ഏവിയോണിക്സ്, ആയുധ സംവിധാനങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഈ കമ്പനികളുടെ പങ്ക് ചെറുതല്ല.
1.ലോക്ക്ഹീഡ് മാർട്ടിൻ
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സൈനിക വിമാന നിർമ്മാതാക്കളാണ്. എഫ്-35 ലൈറ്റ്നിംഗ് II, എഫ്-22 റാപ്റ്റർ പോലുള്ള മികച്ച ശേഷിയുള്ള വിമാനങ്ങൾ നിർമിച്ചത് ലോക്ക്‌ഹീഡ് ആണ്. ഈ ഫൈറ്റർ ജെറ്റുകളിൽ സ്റ്റെൽത്ത്, അഡ്വാൻസ്ഡ് സെൻസറുകൾ, സംയോജിത യുദ്ധ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്നു. ലോക്ക്ഹീഡിന്റെ വരുമാനത്തിന്റെ ഏറിയ ഭാഗവും പ്രതിരോധ കരാറുകളിൽ നിന്നുള്ളതാണ്.
2. ബോയിംഗ്
വാണിജ്യ വിമാനങ്ങൾക്ക് പേരുകേട്ടവരാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ കരാറുകാരിൽ ഒരാളാണ് ബോയിംഗ്. ആക്രമണ ഹെലികോപ്റ്ററുകൾ, ടാങ്കർ വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉൾപ്പെടുന്ന സൈനിക എയർക്രാഫ്റ്റുകൾ ഇവർ നിർമ്മിക്കുന്നു. സിവിൽ, സൈനിക വ്യോമയാനത്തിലെ ബോയിംഗിന്റെ ഇരട്ട സാന്നിധ്യം ആഗോള എയ്‌റോസ്‌പേസ് വിതരണ ശൃംഖലയിലും സാങ്കേതിക വികസനത്തിലും സമാനതകളില്ലാത്ത സ്വാധീനം നൽകുന്നു.
3. നോർത്ത്‌റോപ്പ് ഗ്രുമ്മൻ
ഇതുവരെ ലോകത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും നൂതനമായ വിമാനങ്ങളുടെ നിർമാതാക്കളിൽ ഒരാളാണ് നോർത്ത്‌റോപ്പ് ഗ്രുമ്മൻ. ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വികസിപ്പിച്ചെടുത്തത് ഗ്രുമ്മനാണ്. സ്റ്റെൽത്ത്, സിസ്റ്റംസ് ഇന്റഗ്രേഷൻ, എയ്‌റോസ്‌പേസ് നവീകരണം എന്നിവയിൽ ഉയർന്ന വൈദഗ്ദ്ധ്യം നേടിയ നോർത്ത്‌റോപ്പ് ഗ്രുമ്മൻ ഇപ്പോഴും യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നിർമ്മാതാക്കളിൽ ഒരാളാണ്.
4. എയർബസ്
വാണിജ്യ വിമാനങ്ങളുടെ നിർമാണത്തിലാണ് മുൻപന്തിയിലെങ്കിലും പ്രതിരോധ മേഖലയിലും പ്രധാന ശക്തിയാണ് എയർബസ്. രഹസ്യാന്വേഷണ വിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, സൈനിക ഹെലികോപ്റ്ററുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നു. യൂറോപ്പിന്റെ പ്രാഥമിക എയ്‌റോസ്‌പേസ് വിതരണക്കാരൻ കൂടിയാണ് എയർബസ്.
5. ബേ സിസ്റ്റംസ്
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎഇ സിസ്റ്റംസ് യൂറോഫൈറ്റർ ടൈഫൂൺ പ്രോഗ്രാമിലെ ഒരു പ്രധാന അംഗവും എയ്‌റോസ്‌പേസ് ഇന്നൊവേറ്ററുമാണ്. നൂതന യുദ്ധ സംവിധാനങ്ങൾ, പരിശീലന വിമാനങ്ങൾ, ഡ്രോണുകൾ, ഏവിയോണിക്‌സ് സാങ്കേതികവിദ്യ എന്നിവ ഇവർ വികസിപ്പിക്കുന്നു.
6. ഡസോൾട്ട് ഏവിയേഷൻ
മൾട്ടിറോൾ ഫൈറ്ററായ റാഫേലിന് പേരുകേട്ടവരാണ് ഡസോൾട്ട് ഏവിയേഷൻ. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ പ്രതിരോധ വകുപ്പിന്റെ ഭാഗമായി റാഫേൽ ജെറ്റുകൾ നിലവിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |