ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അഞ്ചുവർഷത്തിലേറെയായി തീഹാർ ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഡൽഹി പൊലീസ് അടക്കം എതിർകക്ഷികൾക്കാണ് നോട്ടീസ്. കേസിലെ മറ്റു പ്രതികളായ ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ തുടങ്ങിയ ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷകളിലും നിലപാടറിയിക്കണമെന്ന് നിർദ്ദേശമുണ്ട്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഒക്ടോബർ 7ന് വീണ്ടും പരിഗണിക്കും. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. 2020 സെപ്‌തംബർ 14നാണ് ഉമർ അറസ്റ്റിലായത്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരത്തിൽ സജീവമായിരുന്ന ആക്‌ടിവിസ്റ്റുകളും ചില സംഘടനകളും ചേർന്ന് ഗൂഢാലോചന നടത്തി 2020ലെ കലാപത്തിന് കളമൊരുക്കിയെന്നാണ് ഡൽഹി പൊലീസിന്റെ കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |