ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മു കാശ്മീരിലെ ദാൽ തടാകത്തിൽ പതിച്ച പാക് മിസൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പതിവ് ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ശ്രീനഗറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ദാൽ തടാകം. പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ അപകടമാകുമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മിസൈലിന്റെ പ്രവർത്തനസജ്ജമായ ഭാഗങ്ങൾ നിർജ്ജീവമാക്കി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു. ഒരു ഭാഗം വ്യോമസേനയ്ക്ക് കൈമാറി.
മേയിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മിസൈൽ പോലുള്ള ഒരു വസ്തു ദാൽ തടാകത്തിൽ പതിച്ചത്. 10ന് രാവിലെ വലിയ സ്‌ഫോടന ശബ്ദവും പുകയും ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |