ന്യൂഡൽഹി: 'മാനനഷ്‌ടം' ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. തങ്ങൾക്കെതിരെയുള്ള മാനനഷ്‌ടക്കേസിലെ സമൻസ് റദ്ദാക്കണമെന്ന ദ വയർ ഓൺലൈൻ പോർട്ടലിന്റെ ഹർജി പരിഗണിക്കവെയാണിത്. മാനനഷ്‌ടം കുറ്രക്കരമല്ലാതാക്കേണ്ട സമയം അതിക്രമിച്ചെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഓൺലൈൻ പോർട്ടലിന്റെ ഹർജിയിൽ എതിർകക്ഷിയായ ജെ.എൻ.യു മുൻ പ്രൊഫസർ അമിതാ സിംഗിന് നോട്ടീസ് അയച്ചു. ജെ.എൻ.യു സംഘടിത സെക്‌സ് റാക്കറ്റിന്റെ അരങ്ങായെന്ന് താൻ റിപ്പോർട്ട് തയ്യാറാക്കിയെന്ന ദ വയർ വാർത്ത അപകീർത്തികരമാണെന്നാണ് അമിതാ സിംഗിന്റെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |