ന്യൂഡൽഹി: ബംഗാളിലെ ദുർഗാപൂരിൽ സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായതിന് പിന്നാലെ കൊൽക്കത്തയിലെ അനന്ദപൂരിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു. രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനിയെ സഹപാഠി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
അനന്ദപൂരിലെ പെൺകുട്ടിയുടെ താമസസ്ഥലത്തെത്തിയ സഹപാഠി മദ്യത്തിൽ ലഹരിമരുന്ന് ചേർത്ത് നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ 22 വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |