
ന്യൂഡൽഹി: ഫരീദാബാദിൽ കാറിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയ കാറിന്റെ ഉടമ വനിതാ ഡോക്‌ടർ ഷഹീൻ ഷാഹിദിനെ അറസ്റ്ര് ചെയ്‌തിരുന്നു. പിന്നാലെയാണ് ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനമുണ്ടായത്. ഇതോടെ, വനിതാ ഡോക്‌ടറുടെ സഹോദരൻ ഡോ. പർവേസ് അൻസാരിയുടെ ലക്‌നൗവിലെ വീട്ടിൽ ഭീകരവിരുദ്ധ സ്‌ക്വാഡും പൊലീസും മറ്റ് ഏജൻസികളും റെയ്ഡ് നടത്തി. ലക്‌നൗവിലെ ഇൻറ്റഗ്രൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. പർവേസ്. ഇയാളെ യു.പിയിലെ ഭീകരവിരുദ്ധ സ്വാഡ് കസ്റ്റഡിയിലെടുത്തു.
വിശ്വസിക്കാനാകാതെ
വീട്ടുകാർ
മകൾ ഭീകരപ്രവർത്തനം നടത്തിയെന്ന കാര്യം തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഡോ. ഷഹീന്റെ പിതാവ് സയിദ് അഹമ്മദ് അൻസാരി ലക്‌നൗവിൽ പ്രതികരിച്ചു. മൂത്ത മകൻ ഷോയിബിനൊപ്പമാണ് താൻ താമസിക്കുന്നത്. ഒരുമാസം മുൻപാണ് മകളുമായി സംസാരിച്ചത്. ഇളയമകൻ പർവേസിനോട് ഒടുവിലായി സംസാരിച്ചത് കഴിഞ്ഞ നാലിനും. സുഖവിവരങ്ങൾ മാത്രമാണ് അന്വേഷിച്ചതെന്നും പിതാവ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |