SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

നൗഗാം സ്‌ഫോടനം: ഭീകരബന്ധമില്ലെന്ന് ലെഫ്. ഗവർണർ

Increase Font Size Decrease Font Size Print Page
k

എൻ.എസ്.ജി ബോംബ്

സ്‌ക്വാഡ് പരിശോധന നടത്തി

ന്യൂഡൽഹി: ജമ്മു കാശ്‌മീർ നൗഗാമിലെ പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിനു ഭീകരബന്ധമില്ലെന്ന് ജമ്മു കാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. ഫൊറൻസിക് സംഘം രാസവസ്‌തുക്കളുടെ സാമ്പിൾ ശേഖരിക്കുന്നതിനിടെയുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അട്ടിമറിക്കുള്ള സാദ്ധ്യത ജമ്മു കാശ്‌മീർ ഡി.ജി.പി നളിൻ പ്രഭാത് നേരത്തെ തള്ളിയിരുന്നു. വെള്ളിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ ഫൊറൻസിക് ഉദ്യോഗസ്ഥരടക്കം 9 പേർ മരിക്കുകയും, 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മൂന്നു പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടായ മേഖലയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) ബോംബ് സ്‌ക്വാഡ് ഇന്നലെ പരിശോധന നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ മതിയായ നഷ്‌ടപരിഹാരം നൽകുമെന്ന് ജമ്മു കാശ്‌മീർ മന്ത്രി ജാവിദ് ദർ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY