
ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ചു മരിച്ച സ്വകാര്യ ആശുപത്രികളിലെ അടക്കം ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി. സ്വകാര്യ ഡോക്‌ടർമാർക്ക് കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള നഷ്‌ടപരിഹാരത്തിന് അർഹതയില്ലെന്ന ബോംബെ ഹൈക്കോടതി വിധി റദ്ദാക്കി. കൊവിഡ് കാരണം മരിച്ച ഡോക്‌ടർമാരുടെ കുടുംബങ്ങൾ ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കുടുംബങ്ങളോട് നഷ്‌ടപരിഹാരം ലഭിക്കില്ലെന്ന് പറയാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മഹാരോഗത്തെ നേരിടുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ഡോക്‌ടർമാരുടെ കാര്യത്തിൽ അലംഭാവം കാണിച്ചാൽ സമൂഹം മാപ്പ് നൽകില്ലെന്ന് നേരത്തെ കോടതി കേന്ദ്രത്തോട് പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |