SignIn
Kerala Kaumudi Online
Thursday, 05 March 2026 3.10 AM IST

മാദ്ധ്യമ പ്രവർത്തകൻ എച്ച്.കെ. ദുവ അന്തരിച്ചു

Increase Font Size Decrease Font Size Print Page
hk-dua-journalist

ന്യൂഡൽഹി: മുതിർന്ന പത്രപ്രവർത്തകനും മുൻ രാജ്യസഭാ എം.പിയും മുൻ പ്രധാനമന്ത്രിമാരായ എച്ച്.ഡി. ദേവഗൗഡ,അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ഹരി കൃഷ്‌ണ ദുവ (88) അന്തരിച്ചു. 2008ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ലോധി റോഡ് ശ്മശാനത്തിൽ.

ദി ഇന്ത്യൻ എക്‌സ്‌പ്രസ്,ടൈംസ് ഒഫ് ഇന്ത്യ,ഹിന്ദുസ്ഥാൻ ടൈംസ് അടക്കം ദേശീയ മാദ്ധ്യമങ്ങളിൽ പ്രവർത്തിച്ച ദുവ ദി ട്രിബ്യൂണിന്റെ മുൻ ചീഫ് എഡിറ്ററാണ്. 2009ൽ മൻമോഹൻസിംഗ് സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തു. യു.പി.എ സർക്കാരിന്റെ കാലത്ത് ദേശീയ സുരക്ഷാ കൗൺസിൽ അംഗമായി. 2001-2003 കാലത്ത് ഡെൻമാർക്കിലെ ഇന്ത്യൻ അംബാസഡറായും പ്രവർത്തിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.