SignIn
Kerala Kaumudi Online
Thursday, 05 March 2026 4.33 AM IST

ഓവർസ്‌പീഡിന് ധോണിയെയായാലും പിടികൂടും, മുൻ ഇന്ത്യൻ നായകന് പിഴ ശിക്ഷ

Increase Font Size Decrease Font Size Print Page
ms-dhoni

റാഞ്ചി: അമിതവേഗത്തിൽ വാഹനമോടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയ്‌ക്ക് പിഴശിക്ഷ. ധോണിയുടെ ജന്മനാടായ റാഞ്ചിയിലാണ് സംഭവം. അമിതവേഗത്തിന് 1000 രൂപ പിഴ ശിക്ഷയാണ് ധോണിക്ക് ലഭിച്ചിരിക്കുന്നത്. സിറ്റിയിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനമാണ് വാഹനമോടിച്ച് പോകുമ്പോൾ ധോണിക്ക് പിഴ ശിക്ഷ നൽകിയത്. മോട്ടോർ വെഹിക്കിൾ ആക്‌ട് സെക്ഷൻ 183 പ്രകാരം താരത്തിന് ഇ ചെല്ലാൻ അയച്ചു.

നേരത്തെ റാഞ്ചിയിൽ ഹർമൂ റോഡിലെ ധോണിയുടെ വാസയോഗ്യമായ ഭൂമി ദുരുപയോഗം ചെയ്‌തു എന്ന കുറ്റത്തിന് ജാർഖണ്ഡ് സംസ്ഥാന ഹൗസിംഗ് ബോർഡ് താരത്തിന് നോട്ടീസ് അയച്ചിരുന്നു. അത് വാ‌ർത്തയായതിന് പിന്നാലെയാണ് മറ്റൊരു പ്രശ്‌നത്തിൽ താരത്തിന്റെ പേര് ച‌ർച്ചയാകുന്നത്. താമസത്തിന് വേണ്ടിയുള്ള ഭൂമിയിൽ വ്യാപാരസ്ഥാപനം നടത്തിയെന്നാണ് അധികൃതരുടെ നിഗമനം. റിംഗ് റോഡിൽ ധോണി ഇപ്പോൾ താമസിക്കുന്ന വസതിയിലേക്ക് മാറുംമുൻപ് താരം ഇവിടെയാണ് താമസിച്ചിരുന്നത്.

നിലവിൽ ഐപിഎൽ 2026 സീസണിൽ പങ്കെടുക്കുന്നതിനായി പരിശീലനത്തിലാണ് താരം. ധോണിയുടെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്സ് 2025 സീസണിൽ 14ൽ 10 മത്സരങ്ങളും തോറ്റിരുന്നു. ആരാധകവൃന്ദത്തെ സിഎസ്‌കെ നിരാശപ്പെടുത്തിയിരുന്നു. 135 സ്‌ട്രൈക് റേറ്റിൽ ആകെ 196 റൺസാണ് കഴിഞ്ഞ സീസണിൽ താരം നേടിയത്. ചെന്നൈയുടെ സൂപ്പർതാരം ജഡേജയെയും സാം കറനെയും നൽകി 18 കോടിയ്‌ക്ക് സഞ്ജു സാംസണിനെ സിഎസ്കെ സ്വന്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനം ആരംഭിക്കുന്ന അടുത്ത സീസണിൽ പുതിയ ടീം പ്രകടനം മെച്ചപ്പെടുത്തുമോ എന്നത് കാണേണ്ടതാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, MSDHONI, OVERSPEED, PENALTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.