
ന്യൂഡൽഹി: മുംബയ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഒറ്റയ‌്ക്ക് മത്സരിച്ച കോൺഗ്രസിന് മുംബയിൽ നിരാശ. ഭിൻവൻഡി നിസാംപൂർ, കോലാപൂർ, ചന്ദ്രാപൂർ, ലാത്തൂർ കോർപ്പറേഷനുകളിൽ ജയിച്ചത് ആശ്വാസം. മുംബയ് കഴിഞ്ഞാൽ ഏറ്റവും സമ്പന്നമായ പിംപ്രി-ചിഞ്ച്‌വാഡ്, കോർപ്പറേഷനിൽ സഖ്യമായി മത്സരിച്ച മഹായുതിയിലെ എൻ.സി.പിയും(അജിത് പവാർ), മഹാവികാസ് അഘാഡിയിലെ എൻ.സി.പി(ശരത് പവാർ)പാർട്ടികൾ പിന്നാക്കം പോയി. അഹല്യാനഗറിൽ ഒറ്റയ്‌ക്കു മത്സരിച്ച അജിത് പവാർ പാർട്ടി ജയിച്ചു. സഖ്യമില്ലാതെ മത്സരിച്ച മറ്റ് കോർപ്പറേഷനുകളിൽ ശരദ് പവാർ പാർട്ടി നിറം മങ്ങി.
മാലേഗാവിൽ എ.ഐ.എം.ഐ.എം വലിയ കക്ഷിയായി. ഹിതേന്ദ്ര താക്കൂറിന്റെ ബഹുജൻ വികാസ് അഗാഡി(ബി.വി.എ) വസായ്-വിരാർ കോർപറേഷനിൽ ജയിച്ചത് പ്രമുഖ പാർട്ടികളെ ഞെട്ടിച്ചു.
2017ൽ നടന്ന തിരഞ്ഞെടുപ്പിൽ അവിഭക്ത ശിവസേന (84), ബി.ജെ.പി(82) ഒരു മുന്നണിയിൽ മത്സരിച്ച് ജയിച്ചു. 2022ൽ കൊവിഡ്, സംവരണ കേസ്, വാർഡ് പുനഃനിർണയ പ്രശ്‌നങ്ങൾ എന്നിവയാൽ തിരഞ്ഞെടുപ്പ് നടന്നില്ല. മൂന്നുവർഷം അഡ്‌മിനിസ്ട്രേറ്റർ ഭരണമായിരുന്നു.
29 കോർ. വാർഡുകൾ
ബി.ജെ.പി... 1388
ശിവസേന... 364
കോൺഗ്രസ്... 306
ശിവസേന(ഉദ്ധവ്) ...166
എൻ.സി.പി(അജിത്) ...151
എ.ഐ.എം.ഐ.എം... 94
എൻ.സി.പി(ശരത് പവാർ).... 29
എം.എൻ.എസ്... 18
വി.ബി.എ ....14
മറ്റുള്ളവർ ....224
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |