SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.34 PM IST

വ്യാപാരകരാർ: കോൺ. - ബി.ജെ.പി വാക്പോര്

Increase Font Size Decrease Font Size Print Page
f

ന്യൂഡൽഹി: ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാരകരാറുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷത്തെ കോൺഗ്രസും തമ്മിൽ വാക്പോര് രൂക്ഷമായി. വാഷിംഗ്ടണിൽ നിന്നുള്ള ഉത്തരവാണെന്ന് കോൺഗ്രസ് പരിഹസിച്ചു. ചട്ടക്കൂടിൽ മുഴുവൻ വിശദാംശങ്ങളുമില്ലെന്ന് മു‌തിർന്ന നേതാവ് ജയറാം രമേശ് ആരോപിച്ചു. ഇന്ത്യൻ കർഷകരെ ബുദ്ധിമുട്ടിലാക്കി അമേരിക്കൻ കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ താരിഫ് ഇളവ് നൽകാൻ പോകുകയാണ്. പേര് നരേന്ദ്രൻ, ജോലി കീഴടങ്ങൽ എന്ന് മോദിയെ പരിഹസിച്ചു. ഇതിനോട് ശക്തമായാണ് ബി.ജെ.പി പ്രതികരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ കോൺഗ്രസ് എന്നും എതിർത്തിട്ടേയുള്ളുവെന്ന് ബി.ജെ.പി ദേശീയ വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. ഇന്ത്യൻ കർഷകരുടെ താത്പര്യം കരാറിൽ കേന്ദ്രസ‌ർക്കാർ സംരക്ഷിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY