SignIn
Kerala Kaumudi Online
Sunday, 26 April 2026 4.09 AM IST

യുഎസുമായി ചർച്ചയ്ക്കില്ല,​ ഇറാൻ സംഘം ഇസ്ലാമാബാദ് വിട്ടു,​ യാത്ര റദ്ദാക്കി അമേരിക്കൻ പ്രതിനിധികൾ

Increase Font Size Decrease Font Size Print Page
iran-

ഇസ്ലാമാബാദ് : സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദിൽ നിന്ന് മടങ്ങി. യു.എസ് പ്രതിനിധികൾക്കായി കാത്തുനിൽക്കാതെ പാകിസ്ഥാൻ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്. ഇതിന് പിന്നാലെ യു.എസ് ചർച്ചയ്ക്കായി നിയോഗിച്ച സ്റ്റീവ് വിറ്റ്കോഫ്,​ ജാരഡ് കുഷ്നർ എന്നിവരുടെ പാകിസ്ഥാൻ യാത്ര റദ്ദാക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

അതേസമയം ഇറാൻ പ്രതിനിധി സംഘം നാളെയോ തിങ്കളാഴ്ചയോ മടങ്ങി എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഒമാൻ തലസ്ഥാനമായ മസ്കറ്റിലേക്കാണ് ഇറാൻ സംഘത്തിന്റെ യാത്ര എന്നാണ് വിവരം. ഒമാനും റഷ്യയും സന്ദർശിക്കുമെന്ന് അബ്ബാസ അരാഗ്ചി നേരത്തെ അറിയിച്ചിരുന്നു.

പാകിസ്ഥാനിലെത്തിയ അബ്ബാസ് അരാഗ്ചിയും സംഘവും പാക് സൈനിക മേധാവി അസിം മുനീറും പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായാണ് ചർച്ചകൾ നടത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ ഇറാൻ പ്രതിനിധികൾ പാക് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇക്കാര്യങ്ങൾ യു.എസുമായി ചർച്ച ചെയ്തേക്കും. യു.എസ് പ്രതിനിധികൾ ചർച്ചകൾക്കായി ഇന്ന് ഇസ്ലാമാബാദിലേക്ക് തിരക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇറാൻ സംഘം മടങ്ങിയതോടെ അവർ യാത്ര റദ്ദാക്കുകയായിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, IRAN WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.