SignIn
Kerala Kaumudi Online
Friday, 26 April 2024 6.11 AM IST

അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

sc-of-india

ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ ഡൽഹിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് റേഷൻ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനും ഡൽഹി, ഹരിയാന, യു.പി സർക്കാരുകൾക്കും നിർദ്ദേശം നൽകി സുപ്രീംകോടതി. ഇവരുടെ കുടുംബങ്ങൾക്കായി സാമൂഹിക അടുക്കളകൾ തയ്യാറാക്കണമെന്നും അവ എവിടെയൊക്കെയെന്ന് അറിയിപ്പ് നൽകണമെന്നും ഉത്തരവിൽ പറയുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റോഡ്, ട്രെയിൻ യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നും പ്രത്യേക ട്രെയിൻ ആവശ്യമെങ്കിൽ റെയിൽവേയ്ക്ക് നിർദ്ദേശം നൽകാനും ജസ്റ്റിസുമാരായ അശോക് ഭൂഷണും എം.ആർ.ഷായും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. പൊതുപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, ജഗ്ദീപ് ഝോക്കർ എന്നിവർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേനെ നൽകിയ ഹർജിയിലാണ് ഉത്തരവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SC OF INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.