ന്യൂഡൽഹി: കർഷക സമരം ആറ് മാസം തികയുന്ന 26 ന് കരിദിനമാചരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ കർഷക നേതാവ് ബൽബീർ സിംഗ് രാജേവാളാണ് ഇക്കാര്യം അറിയിച്ചത്.
26 ന് ഞങ്ങൾ പ്രതിഷേധം തുടങ്ങിയിട്ട് ആറുമാസം പൂർത്തിയാകും. ഒപ്പം മോദി സർക്കാർ ഭരണത്തിലെത്തിയിട്ട് ഏഴ് വർഷം പൂർത്തിയാവുകയും ചെയ്യും. ആ സാഹചര്യത്തിൽ കരിദിനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |