ന്യൂഡൽഹി : അസാമിലെ തമുൽപുർ എം.എൽ.എയായ ലേഹോ രാം ബോറോ കൊവിഡ് ബാധിച്ച് മരിച്ചു. ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ ടിക്കറ്റിലാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പാണ് ലേഹോ രാമിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പക്ഷാഘാതവും ഉണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
മേയ് 26ന് ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എം.എൽ.എയായ മജേന്ദ്ര നർസാരി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അസാമിലെ ഗോസയ്ഗോൺ മണ്ഡലം എം.എൽ.എയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |