ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 1,52,734 പുതിയ കൊവിഡ് രോഗികൾ. കഴിഞ്ഞ 50 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അതേസമയം, 3,128 പേർ കൂടി മരിച്ചു. രണ്ട് ലക്ഷത്തിൽ താഴെ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടർച്ചയായ നാലാം ദിവസമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) കുറഞ്ഞ് 9.07ശതമാനമായി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 20,26,092 പേരാണ്.
തുടർച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗികളേക്കാൾ കൂടുതലാണ്. 2,38,022 പേർ കൂടി രോഗമുക്തരായി. ദേശീയ പ്രതിരോധ കുത്തിവയ്പ് പരിപാടിയിലൂടെ ഇതിനകം 21.31 കോടിയിലേറെ ഡോസ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |