മുംബയ്: 'രാമായണം' ടെലിവിഷൻ സീരിയലിൽ ആര്യ സുമന്ദിന്റെ വേഷം അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ചന്ദ്രശേഖർ (98) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സ്വന്തമായി സംവിധാനം നിർവഹിച്ച 'ചാ ചാ ചാ', സുരാംഗ് എന്നീ ചിത്രങ്ങളിലൂടെയും ചന്ദ്രശേഖർ ശ്രദ്ധേയമായി. ചലച്ചിത്ര നിർമ്മാതാവായ ശേഖർ മകനാണ്. ഹൈദരാബാദിൽ ജനിച്ച ചന്ദ്രശേഖർ 1950കളിൽ ജൂനിയർ ആർട്ടിസ്റ്റായാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. 1954ൽ വി. ശാന്താറാമിന്റെ സുരാംഗ് എന്ന ചിത്രത്തിൽ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് കവി, മസ്താന, ബസന്ദ് ബഹാർ, കാളി തോപി ലാൽ റുമാൽ, ബർസാത് കി റാത് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1990കളുടെ ആദ്യകാലം വരെ 250ലേറെ ചിത്രങ്ങളിൽ ചന്ദ്രശേഖർ വേഷമിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |