മുംബയ്: പ്രശസ്ത ഹിന്ദി സീരിയിൽ - സിനിമ താരം അനുപം ശ്യാം (63) അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖത്തെ തുടന്ന് നാലു ദിവസം മുൻപ് അദ്ദേഹത്തെ മുംബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. സ്റ്റാർ പ്ലസിലെ മൻ കി ആവാസ് പ്രതിഗ്യയിലൂടെയാണ് അനുപം പ്രശസ്തനാകുന്നത്. സ്ലംഡോഗ് മില്ല്യനിയർ, ബണ്ടിറ്റ് ക്വീൻ, സത്യ, ദിൽസേ, ലഗാൻ എന്നിവയടക്കം നിരവധി സിനിമകളിലും അഭിനയിച്ചു. പ്രതിഗ്യയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സംസ്കാരം ഇന്നലെ വൈകിട്ട് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |