ശ്രീനഗർ: ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ലാൽചൗക്കിന് സമീപം ഇന്നലെ വൈകിട്ട് രണ്ട് ഗ്രനേഡുകളുമായി മാദ്ധ്യമ പ്രവർത്തകൻ അറസ്റ്രിൽ. സി.എൻ.എസ് പ്രദേശിക വാർത്ത ഏജൻസിയിൽ ജോലി ചെയ്യുന്ന ആദിൽ ഫാറൂഖാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സി.ആർ.പി.എഫ് സുരക്ഷ ഒരുക്കിയിരുന്നു. ബാഗ് പരിശോധിക്കുന്നതിനിടയിലാണ് രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെത്തിയത്. അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |