SignIn
Kerala Kaumudi Online
Sunday, 05 May 2024 2.35 PM IST

ഓംചേരിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

om

ന്യൂഡൽഹി: പ്രശസ്ത നാ‌ടകകൃത്ത് ഓംചേരി എൻ.എൻ.പിള്ളയ്ക്ക് ‌2020ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്. ആകസ്മികം: ഓംചേരിയുടെ ഒാർമ്മക്കുറിപ്പുകൾ എന്ന ആത്മകഥയ്ക്കാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ്.

ഡൽഹിയിൽ സ്ഥിരതാമസമായ ഓംചേരി കോട്ടയം ജില്ലയിലെ വൈക്കത്ത് 1924 ലാണ് ജനിച്ചത്. അച്ഛൻ പി. നാരായണപിള്ള ഓംചേരി, അമ്മ പാപ്പിക്കുട്ടിഅമ്മ. കേരള സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആകാശവാണി മലയാളം വാർത്താവിഭാഗം മേധാവി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്‌ടർ, ഫുഡ്കോർപറേഷനിൽ പബ്ളിക് റിലേഷൻസ് ചുമതലയുള്ള ജനറൽ മാനേജർ, സർദാർ പട്ടേൽ കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻ പ്രിൻസിപ്പൽ, ലോകബാങ്ക്, യുനെസ്കോ എന്നിവയുടെ ഉപദേഷ്‌ടാവ്, ഭാരതീയ വിദ്യാഭവൻ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. എഴുത്തുകാരിയും ഗായികയുമായ ലീലാ ഓംചേരിയാണ് ഭാര്യ. മാനേജ്മെന്റ് കൺസൾട്ടന്റ് ശ്രീദീപ് ഓംചേരിയും നർത്തകി ദീപ്തി ഓംചേരിയും മക്കൾ. ഡോ. കെ.പി. ശങ്കരൻ, സേതുമാധവൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ ജൂറിയാണ് മലയാളത്തിൽ നിന്നുള്ള കൃതി തിരഞ്ഞെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OMCHERY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.