SignIn
Kerala Kaumudi Online
Saturday, 27 April 2024 7.29 AM IST

ബംഗാളി സാഹിത്യകാരൻ ബുദ്ധദേബ് ഗുഹ അന്തരിച്ചു

budhadeb-guha

കൊൽക്കത്ത: പ്രമുഖ ബംഗാളി സാഹിത്യകാരനും സംഗീതജ്ഞനുമായ ബുദ്ധദേബ് ഗുഹ (85) അന്തരിച്ചു. കൊവിഡാനന്തര പ്രശ്നങ്ങളെത്തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ, ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഏപ്രിലിലാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.

1936 ജൂൺ 29 ന് കൊൽക്കത്തയിലാണ്​ ജനനം. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.'മധുകരി', 'കോലർ കച്ചേ' എന്നിവയടക്കം നിരവധി ശ്രദ്ധേയമായ കൃതികൾ രചിച്ചു. ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട് . ആനന്ദ പുരസ്കാർ, ശിരോമാൻ പുരസ്കാർ തുടങ്ങിയവയടക്കം നിരവധി അവാർഡുകൾ നേടി.രവീന്ദ്രസംഗീതത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ 2001ൽ അന്തരിച്ച ഋതു ഗുഹയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NOTED BENGALI AUTHOR BUDDHADEB GUHA DIES AT 85 IN KOLKATA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.