ന്യൂഡൽഹി: ഉത്സകാലങ്ങൾ അടുക്കാനിരിക്കെ പൊതുപരിപാടികളിൽ കൂട്ടം കൂട്ടമായി ജനങ്ങൾ പങ്കെടുക്കുന്നത് വിലക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിർബന്ധമുണ്ടെങ്കിൽ രണ്ട് ഡോസ് വാക്സിനുമെടുത്തവർക്ക് പരിപാടികളിൽ കൊവിഡ് പ്രാട്ടോക്കോൾ പാലിച്ച് പങ്കെടുക്കാമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.
ഗണേശ ചതുർഥി, ദീപാവലി തുടങ്ങിയവ ഈ വർഷവും വീട്ടിൽ ആഘോഷിക്കാം. ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ വ്യാപനം അധികം
രാജ്യത്ത് കേരളത്തിലാണ് കൊവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്രം അറിയിച്ചു.ഒരു ലക്ഷം സജീവ രോഗികളുള്ള ഏക സംസ്ഥാനം കേരളമാണ്.കഴിഞ്ഞ തവണ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 67 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്.
പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിൽ കൊവിഡ് കേസുകളുള്ള മറ്റ് സംസ്ഥാനങ്ങൾ മഹാരാഷ്ട്ര,കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ്. രാജ്യത്തെ 16 ശതമാനം മുതിർന്നവരും രണ്ട് ഡോസ് വാക്സിനും എടുത്തു. 54 ശതമാനം പേർ ഒരു ഡോസെങ്കിലും എടുത്തവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |