ജയ്പൂർ: ആറു വയസുള്ള മകനു മുന്നിൽ സീനിയർ പൊലീസ് ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട വനിത കോൺസ്റ്റബിളിനെ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് രാജസ്ഥാൻ പൊലീസിലെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് വനിതാ പൊലീസുകാരിയെ അറസ്റ്റ് ചെയ്തത്.
യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ബെവാറിലെ സർക്കിൾ ഓഫിസർ ഹീരാലാൽ സൈനിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇരുവരെയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
യുവതിയുടെ ജന്മദിനം ആഘോഷിക്കാൻ അജ്മീറിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തൽ കുളത്തിൽവച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് അബദ്ധത്തിൽ വാട്സാപ് സ്റ്റാറ്റസ് ആവുകയും വൈകാതെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. യുവതിയുടെ കുട്ടിയേയും നീന്തൽ കുളത്തിൽ കാണാം. യുവതിയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഉദ്യോഗസ്ഥൻ തന്റെ ഭാര്യയുടെ മുന്നിൽവച്ച് മകനെ മോശമായി സ്പർശിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |