ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചു. നാല് കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കർഷകരെ ഖാലിസ്ഥാൻ ബന്ധമുള്ളവരെന്ന് വിളിച്ചു. കർഷകർക്കെതിരെ നേരത്തെയും പ്രകോപനപരമായ പ്രസംഗങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അജയ് കുമാർ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്ത് തുടരുന്നിടത്തോളം നിഷ്പക്ഷ അന്വേഷണം സാദ്ധ്യമല്ലെന്നും എളമരം കരീം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |