SignIn
Kerala Kaumudi Online
Thursday, 26 September 2024 12.26 AM IST

മം​ഗൽസൂത്ര ജുവലറി കളക്ഷൻ പരസ്യം പിൻവലിച്ച് സബ്യസാചി

Increase Font Size Decrease Font Size Print Page

sabyasachi

മുംബയ്:വിമ‌ർശനങ്ങൾ ശക്തമായതോടെ പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജിയുടെ മം​ഗൽസൂത്ര ജുവലറി കളക്ഷന്റെ പരസ്യം പിൻവലിച്ചു. പരസ്യം അനുചിതമാണെന്നും 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മദ്ധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര അന്ത്യശാസനം നൽകിയതിന് പിന്നാലെയാണിത്. ചിത്രങ്ങളിലെ മോഡലുകളുടെ വസ്ത്രധാരണം അനുചിതമായെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

പരസ്യം സമൂഹത്തിലെ ഒരു വിഭാ​ഗത്തെ വ്രണപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടെന്നും അതിനാൽ പിൻവലിക്കാൻ തീരുമാനിച്ചെന്നും സബ്യസാചി അറിയിച്ചു. ഇന്റിമേറ്റ് ഫൈൻ ജുവലറി എന്ന പേരിലിറക്കിയ മംഗൽസൂത്രയുടെ വില മൂന്ന് ലക്ഷത്തോളം വരും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SABYASACHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.